¡Sorpréndeme!

ചങ്ക്സ് 2വിനെ കുറിച്ച് റായി ലക്ഷ്മി | filmibeat Malayalam

2017-11-22 9 Dailymotion

Rai Lakshmi About Chunks 2

ചങ്ക്സ് 2 പ്രഖ്യാപിച്ചതുമുതല്‍ തന്നെ വിവാദങ്ങളുടെ അകമ്പടിയാണ്. മുന്‍ പോണ്‍ താരം മിയാ ഖലീഫ ചങ്ക്സ് 2വില്‍ അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളായിരുന്നു ചിത്രത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. സംവിധായകന്‍ ഒമര്‍ ലുലു തന്നെയായിരിക്കും ഇക്കാര്യം അറിയിച്ചത്. മിയയുടേത് ഒരു ക്യാരക്ടര്‍ റോളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പിന്നീട് മിയയുടെ പ്രതിനിധികള്‍ നിഷേധിച്ചു. പിന്നെ പറഞ്ഞു കേട്ടത് സണ്ണി ലിയോണിന്‍റെയും റായി ലക്ഷ്മിയുടെയും പേരുകളായിരുന്നു. സണ്ണിയുടെ പേര് പറഞ്ഞു കേള്‍ക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. കാരണം ചങ്ക്സ് 2വിന്‍റെ പ്രമേയം സണ്ണി കൊച്ചിയിലെത്തുന്നതും അവരെ കാണാനെത്തുന്ന കുറച്ച് യുവാക്കള്‍ക്ക് സംഭവിക്കുന്നതുമായ കാര്യങ്ങളാണ്. മിയയെ പോലെ സണ്ണി ഇതുവരെ പ്രതികരിച്ചിട്ടില്ല. പിന്നെ പറഞ്ഞുകേട്ടത് റായി ലക്ഷ്മിയുടെ പേരായിരുന്നല്ലോ. ജൂലി 2വിന്‍റെ പ്രചരണാര്‍ത്ഥം നല്‍കിയ ഒരു അഭിമുഖത്തില്‍ റായി ലക്ഷ്മി ഈ വാര്‍ത്തയോട് പ്രതികരിച്ചു.